ദോഹ: ഒരു പ്ലാസ്റ്റിക് കുപ്പിയെങ്കിലും കടലിൽ എത്താതിരിക്കുക. ഒരു കടൽ ജീവിയെ എങ്കിലും മരണത്തിൽ നിന്ന് രക്ഷിക്കുക. സ്വപ്ന നമ്പൂതിരിയുടെ ആഗ്രഹമാണ്. ഇൗ ആഗ്രഹത്തെ കലയിലേക്ക് ഉൾക്കൊളളിച്ചപ്പോൾ പിറന്നത് സമുദ്രങ്ങളുടെ നൊമ്പരമാണ്. ഒക്ടോബർ 23 മുതൽ നവംബർ രണ്ട് വരെ ഇൗ ചിത്ര^ ശിൽപങ്ങൾ കാണുന്നതിന് അവസരം ഒരുങ്ങുന്നു. കത്താറ കൾച്ചറൽ വിേല്ലജിലാണ് പാലക്കാട് സ്വദേശിനി സ്വപ്ന നമ്പൂതിരി ആദ്യമായി ഒറ്റക്ക് പ്രദർശനം നടത്തുന്നത്. വലിച്ചെറിയുന്ന വസ്തുക്കളിൽ നിന്നാണ് സ്വപ്ന നമ്പൂതിരി ഇൗ ചിത്ര ശിൽപങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടുള്ള തിരമാലകൾ, പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയ മത്സ്യം, പവിഴപ്പുറ്റുകൾക്ക് പ്ലാസ്റ്റിക് വരുത്തുന്ന നാശം തുടങ്ങിയവയെല്ലാം തെൻറ കലാസൃഷ്ടിയിലുടെ സ്വപ്ന പങ്കുവെക്കുന്നു. പ്ലാസ്റ്റിക് കടലിനും കടൽ ജീവികൾക്കും വരുത്തുന്ന അപകടങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിനൊപ്പം വസ്തുക്കൾ ലിച്ചെറിയുന്നതിന് പകരം പുനരുപയോഗിക്കാൻ സമൂഹത്തെ ശീലിപ്പിക്കുകയെന്ന ആശയവും സ്വപ്ന തെൻറ സൃഷ്ടിയിലൂടെ പങ്കുവെക്കുന്നുണ്ട്.
ചെറുപ്പത്തിൽ തന്നെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നുവെങ്കിലും ഗൗരവമായി കണ്ടിരുന്നില്ല. എൻജിനീയറിങ് പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലി ലഭിച്ച് ബംഗളൂരുവിലെത്തിയ ശേഷമാണ് വരച്ചുതുടങ്ങിയത്. ജോലിക്കിടയിലുള്ള ഹോബി മാത്രമായിരുന്നു ആദ്യകാലത്ത് വരയെന്ന് സ്വപ്ന പറയുന്നു. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോഴേക്കും എല്ലാ ദിവസവും വരച്ചുതുടങ്ങി. ഗ്ലാസിലായിരുന്നു രചനകൾ. മണിക്കൂറുകൾ തുടർച്ചയായി വരച്ചേതാടെ പതിയെ ചിത്രരചനയിലേക്ക് പൂർണമായി മാറുകയായിരുന്നു. ഇതോെട ജോലി കഴിഞ്ഞ് പൂർണസമയം കലാലോകത്തേക്ക് നീങ്ങി. ഇതിനിടെ, ഖത്തറിലേക്ക് വന്നു. ഭർത്താവിനൊപ്പം ദോഹയിൽ ജീവിക്കുന്നതിനിടെയാണ് ചിത്ര^ശിൽപ കലകളിൽ കൂടുതൽ ശ്രദ്ധയൂന്നുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ളവരായ കലാകാരൻമാരുടെ കൂട്ടായ്മയായ ‘ഖത്ത് ആർട്ട്’ ആണ് ശിൽപ നിർമാണത്തിൽ സജീവമാകാൻ സഹായിച്ചതെന്ന് സ്വപ്ന പറഞ്ഞു. ഒാൺലൈനിലൂടെയും കത്താറയിലൂടെയും ചിത്രങ്ങൾ വിൽപനയായത് ആത്മവിശ്വാസം പകർന്നു.
ഇതിനിടെ കഴിഞ്ഞ മേയ് മാസത്തിൽ വിവിധ രാജ്യക്കാരായ 150 കലാകാരൻമാർക്കൊപ്പം ടോക്കിയോ ഇൻറർനാഷനൽ ആർട്ട്ഫെയറിൽ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. ഇതേതുടർന്നാണ് ആദ്യമായി ഒറ്റക്കുള്ള പ്രദർശനവുമായി കത്താറയിലേക്ക് എത്തുന്നത്. ലോകത്തിലെ സമുദ്രങ്ങൾ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടുന്ന 20ലധികം സൃഷ്ടികളാണ് പത്ത് ദിവസം നീളുന്ന പ്രദർശനത്തിലുണ്ടാകുക. ആലുവ സ്വദേശി മനോജ് ആണ് ഭർത്താവ്. ശ്രദ്ധ, മാനവ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.