രിസാല സ്റ്റഡി സർക്കിൾ നാഷനൽ കമ്മിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർഷൈൻ
സ്റ്റുഡന്റ്സ് ക്യാമ്പിൽനിന്ന്
ദോഹ: സമ്മർ വെക്കേഷനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾനാഷനൽ കമ്മിറ്റി വിദ്യാർഥികൾക്കായി ‘സമ്മർഷൈൻ 02’ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ശഹാനിയ്യ റെയിൻ ബോ റിസോർട്ടിൽ നടന്ന ക്യാമ്പ് ഐ.സി.എഫ് നാഷനൽ നേതൃത്വം ഡോ. ബഷീർ പുത്തുപ്പാടം ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്ൾ നാഷനൽ ചെയർമാൻ ഉനൈസ് അമാനി അധ്യക്ഷത വഹിച്ചു.
വേനലവധിക്കാലത്തെ വിദ്യാർഥികളുടെ സർഗവാസന പരിപോഷിപ്പിക്കാൻ പ്രോത്സാഹനം നൽകിയ ക്യാമ്പിൽ ഖത്തറിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ക്രിയേറ്റിവ് ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സ്കിൽ എൻഹാൻസ്മെന്റ്, ടീം ബിൽഡിങ് ഗെയിംസ്, ഫുഡ്ബാൾ, സ്വിമ്മിങ് തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകൾ ക്യാമ്പിനെ സമ്പന്നമാക്കി. ആസിഫ് അലി കൊച്ചന്നൂർ, സലീം കുറുകത്താണി, ഹസ്സൻ കൊച്ചന്നൂർ, ഉബാദ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന് കഫീൽ പുത്തൻപള്ളി സ്വാഗതവും സുറൈജ് സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.