Posted On
date_range Updated On
date_range സമ്മർ ഇൻ ഖത്തർ: തൊഴിലാളികൾക്ക് പ്രത്യേക പരിപാടികൾ
ദോഹ: സമ്മർ ഇൻ ഖത്തർ പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ. ജൂൺ 15 മുതൽ ജൂലൈ 30 വരെ തൊഴിലാളികൾക്കായി മിസൈദിൽ ദോഹ വർക്കേഴ്സ് ക്രിക്കറ്റ് കപ്പ് സംഘടിപ്പിക്കുമെന്ന് ക്യു എൻ ടി സി ചീഫ് മാർക്കറ്റിംഗ് ഓഫീസർ റാഷിദ് അൽ ഖുറേസി പറഞ്ഞു. വിദേശ തൊഴിലാളികൾക്കിടയിൽ ക്രിക്കറ്റിന് ഏറെ ജനകീയത ഉണ്ടെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള തൊഴിലാളികൾക്കിടയിൽ ക്രിക്കറ്റിനുള്ള ജനപ്രീതി കൂടുതലാണെന്നും അൽ ഖുറേസി വ്യക്തമാക്കി. ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലും സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവീ അവാർഡ് 2019ഉം സമ്മർ ഇൻ ഖത്തർ പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിക്കുമെന്നും മൂവീ അവാർഡ് പരിപാടി രണ്ട് ദിവസങ്ങളിലായി ആഗസ്റ്റ് മാസം ലുസൈൽ മൾട്ടിപർപസ് ഹാളിൽ വെച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.