ദോഹ: അടിമുടി പൊള്ളിക്കുന്ന ചൂട് വർധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. അന്തരീക്ഷ താപം 40 കടന്നതോടെ ഗൾഫ് മേഖലയാകെ ചുട്ടുപൊള്ളുകയാണ്. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്തു. അൽഖോർ (41), ഗുവൈരിയ (41), ശഹാനിയ (42), ജുമൈലിയ (43), തുറൈന (42), കരാന (42) എന്നിവിടങ്ങളിലാണ് ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെറിയ കാറ്റോടുകൂടിയ ചൂടേറിയ കാലാവസ്ഥക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ടായിരുന്നു.
വേനൽക്കാലം പാരമ്യത്തോട് അടുക്കുമ്പോൾ പ്രദേശത്തെ ഹ്യുമിഡിറ്റിയുടെ സൂചനയായി ചൂട് ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും മുൻകരുതൽ എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലോട്ടാണ് കുതിക്കുന്നത്. ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പ് സൂചനകളുമുണ്ട്.അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍, ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണംമൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീര താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.