വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം

ദോഹ: ടാക് ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം. കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങിൽ രക്ഷിതാക്കളും വിശിഷ്ടാതിഥികളും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ശ്രദ്ധേയമാക്കി. ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി. ടാക് എം.ഡി. ഇൻചാർജ് ജയാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ സമഗ്ര വളർച്ചക്ക് ഇത്തരം വേനൽക്കാല ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്നും കലയും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിൽ ടാക് ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ടാക് ഡയറക്ടർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ടി.ജെ.എസ്.വി പ്രസിഡന്റ് വിഷ്ണു, ഉണ്ണികൃഷ്ണൻ, ഗഫൂർ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - summer camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.