‘ആത്മഹത്യ വർധിക്കാൻ കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ’

ദോഹ: പ്രവാസികളിൽ ആത്മഹത്യാ നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് ഡോ. മുഹമ്മദ് യാസിർ പറഞ്ഞു. യുവാക്കൾ സമൂഹത്തിൽ നിന്ന്​ ഒറ്റപ്പെട്ടു ജീവിക്കുന്നതും ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് ആർജിക്കാൻ കഴിയാത്തതും ഇതിനു ആക്കം കൂട്ടുന്നു. ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സ്​റ്റാർ കാറ്ററിംഗ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആത്മഹത്യ ബോധവത്​കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ റജിലാൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ്​ കെ.കെ. ഉസ്മാൻ ഉദ്​ഘാടനം ചെയ്​തു. പ്രവാസി സാമ്പത്തിക അച്ചടക്കം പ്രാവർത്തികമാക്കേണ്ടത്​ എങ്ങനെ എന്ന വിഷയത്തിൽ അബ്​ദുൽ റഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു.


ഇൻകാസ് സ​​െൻറർ കമ്മിറ്റി പ്രസിഡൻറ്​ സമീർ ഏറാമല, വൈസ് പ്രസിഡൻറ്​ അൻവർ സാദത്ത്, ജനറൽ സെക്രട്ടറി സിറാജ് പാലൂർ, സെക്രട്ടറി കരീം നടക്കൽ, കോഴിക്കോട് ജില്ല നേതാക്കളായ അഷ്റഫ് വടകര, അഷറഫ് പി. എം, ചന്ദ്രൻ കരിന്തയിൽ, ഹരീഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ.എം.സി യുടെ മയ്യത്ത് പരിപാലന കമ്മിറ്റി അംഗം ഖാലിദിനെ ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുധീർ സ്വാഗതവും ട്രഷറർ സദ്ദാം നന്ദിയും പറഞ്ഞു.

Tags:    
News Summary - suicide attempt finance problem-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.