തെരുവ് ചിത്രകാരന്‍ ഗയിനിന്‍െറ പ്രദര്‍ശനം കത്താറയില്‍

ദോഹ: ഫ്രഞ്ച് തെരുവ് ചിത്രകാരനായ ജെ.ആര്‍ ഗയിനിന്‍െറ ചിത്രങ്ങളുടെ പ്രദര്‍ശനം കത്താറയില്‍ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. ഖത്തര്‍ മ്യൂസിയത്തിന്‍െറ നേതൃത്വത്തിലാണ് ജെ.ആര്‍ ഗയിനിന്‍െറ അന്താരാഷ്ട്ര പ്രശസ്തമായ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന കാന്‍വാസുകളില്‍ കയ്യൊപ്പ് പതിപ്പിച്ച സര്‍ഗവൈഭവമാണ് ഈ കലാകാരന്‍െറ പ്രത്യേകത. ഒൗട്ട്ഡോര്‍ ഇന്‍സ്റ്റലേഷന്‍, സിനിമ, ഫോട്ടോഗ്രാഫി, വീഡിയോ, തെരുവിലെ ചുമരുകള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ഇദ്ദേഹം തന്‍െറ കലാചാതുരി അടയാളപ്പെടുത്തിയിട്ടുണ്ട്. അതിരുകളില്ലാത്ത കലയെ സൃഷ്ടിച്ചെടുത്തയാളാണ് ജെ.ആര്‍ ഗയിന്‍. അതിന്‍െറ പശ്ചാത്തലമായതാകട്ടെ പാരീസിലെ ഒട്ടനവധി തെരുവുകളും ചേരികളും. അതിനുപുറമെ മിഡിലീസ്റ്റിലെ പ്രമുഖ രാജ്യങ്ങളുടെ ചുമരുകളിലും അദ്ദേഹം നിരവധി ചിത്രങ്ങള്‍ വരച്ചിട്ടു. ആഫ്രിക്കയിലെ തകര്‍ന്ന പാലങ്ങളുടെ തൂണുകളിലും മതിലുകളിലും ഗയിന്‍ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ വരച്ചിട്ടപ്പോള്‍ കാഴ്ച്ചക്കാര്‍ക്ക് അത് മനോഹരമായ ദൃശ്യാനുഭവങ്ങളായി മാറി.

Tags:    
News Summary - street drawing exebhition kathara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.