ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിനായി ഒരുങ്ങുന്ന ഖത്തറിലെ കളിത്തട്ടുകൾ അതിവഗേം പൂർണതയിലേക്ക്. ലോകകപ്പിന് അഞ്ചു വർഷം മുമ്പുതന്നെ പ്രധാന സ്റ്റേഡിയങ്ങളിലൊന്ന് ഉദ്ഘാടനം ചെയ്ത് ലോകത്തെ അതിശയിപ്പിച്ച ഖത്തർ രണ്ടാമത്തെ സ്റ്റേഡിയവും നിശ്ചിത സമയത്തിനുള്ളിൽ സജ്ജമാവുമെന്ന് പ്രഖ്യാപിച്ചു.
ഖലീഫ സ്റ്റേഡിയമാണ് ഇൗ വർഷമാദ്യം തുറന്നത്. അതിനുപിന്നാലെ അൽവക്റ സ്റ്റേഡിയം അടുത്തവർഷം ഉദ്ഘാടനം ചെയ്യുമെന്നാണ് രാജ്യത്തിെൻറ പ്രഖ്യാപനം. സ്റ്റേഡിയത്തിെൻറ നിർമാണപ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാവുമെന്നും പ്രൊജക്റ്റ് മാനേജർ താനി ഖലീഫ അൽസാറ അറിയിച്ചു. സ്റ്റേഡിയത്തിെൻറ കോൺക്രീറ്റ് ജോലിയുടെ 50 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. മേൽക്കുരക്കുള്ള സ്റ്റീലും എത്തിയിട്ടുണ്ട്. ഉപരോധം നിർമാണപ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ബദൽ വിപണികളിൽനിന്ന് ആവശ്യമായ സാധനങ്ങളെല്ലാം എത്തുന്നുണ്ടെന്നും അൽസാറ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം അന്തരിച്ച പ്രശസ്ത ആർക്കിടെക്റ്റ് സഹ മുഹമ്മദ് ഹദീദ് ആണ് മുത്തുവാരൽ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത പായക്കപ്പലിെൻറ മാതൃകയിലുള്ള അൽവക്റ സ്റ്റേഡിയം രൂപകൽപന ചെയ്തത്. 40,000 പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ട് സ്റ്റേഡിയത്തിൽ. നീന്തൽകുളങ്ങൾ, സ്പാകൾ, ഹരിത മേൽക്കൂരയുള്ള ഷോപ്പിങ്ങ് സെൻറർ, മൾട്ടിപർപ്പസ് റൂം എന്നിവയും സ്റ്റേഡിയത്തോടനുബന്ധിച്ചുണ്ട്. ലോകകപ്പിനുശേഷം അൽവക്റ സ്റ്റേഡിയം, അൽവക്റ സ്േപാർട്സ് ക്ലബിെൻറ ഹോംഗ്രൗണ്ടായി മാറും. അതോടെ സ്റ്റേഡിയത്തി െൻറ ശേഷി 20,000 ആയി കുറക്കും. ബാക്കി 20,000 സീറ്റുകൾ വികസ്വര രാജ്യങ്ങളിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി സംഭാവന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.