ദോഹ: ബര്‍മിങ്ഹാമില്‍ തുടരുന്ന ഐഎഎഎഫ് ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ ഖത്തറിെൻറ മുതാസ് ഈസ ബര്‍ഷിമിന് വെള്ളി. റഷ്യയില്‍നിന്നുള്ള അംഗീകൃത ന്യൂട്രല്‍ അത്ലറ്റ്(എഎന്‍എ) ഡാനില്‍ ലൈസെങ്കോയ്ക്കാണ് സ്വര്‍ണം. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലൈസെങ്കോയെ പരാജയപ്പെടുത്തിയാണ് ബര്‍ഷിം സ്വര്‍ണം നേടിയത്. ബര്‍ഷിമിന് ബര്‍മിങ്ഹാമില്‍ 2.33മീറ്റര്‍ ഉയരം മറികടക്കാനേ സാധിച്ചുള്ളു. 2.36 മീറ്റര്‍ മറികടക്കാനുള്ള ബര്ഷിമിെൻറ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. അതേസമയം മൂന്നാം ശ്രമത്തില്‍ 2.36 മീറ്റര്‍ ഉയരം മറികടന്ന ഡാനില്‍ ലൈസെങ്കോ സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു. 20കാരനായ റഷ്യന്താരത്തിെൻറ കരിയറിലെ മികച്ച നേട്ടങ്ങളിലൊന്നാണ് ബര്‍മിങ്ഹാമിലെ സ്വര്‍ണം. 2.29 മീറ്റര്‍ ഉയരം മറികടന്ന ജര്‍മനിയുടെ മാതിയൂസ് പ്രിസിബൈല്കോയ്ക്കാണ് വെങ്കലം. 2014ല്‍ പോളണ്ടില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 2.38 മീറ്റര്‍ ഉയരം പിന്നിട്ട് ബര്‍ഷിം ഒന്നാമതെത്തിയിരുന്നു.
എന്നാല്‍ 2016ല്‍ അമേരിക്കയിലെ പോര്ട്ട്ലാന്ഡില് നടന്ന ലോക ഇന്‍ഡോറില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2018ല്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഈ വര്‍ഷം ഇറാനിലെ ടെഹ്റാനില്‍ നടന്ന എട്ടാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ബര്‍ഷിം 2.38 മീറ്റര്‍ ഉയരം മറികടന്ന് തെൻറ തുടര്‍ച്ചയായ അഞ്ചാം ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 2010ലെ ടെഹ്റാന്, 2012, 2014 വര്‍ഷങ്ങളിലെ ചൈന ഹാങ്ഷു, 2016ലെ ദോഹ ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഹൈജമ്പ് സ്വര്‍ണം ബര്ഷിമിനായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച അത്ലറ്റ് എന്ന പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ അത്ലറ്റാണ് ബര്‍ഷിം.
നിലവിലെ ഏറ്റവും മികച്ച ഖത്തരി, അറബ്, ഏഷ്യന്‍ അത്ലറ്റും ബര്‍ഷിമാണ്. ഹൈജമ്പിെൻറ ചരിത്രത്തില്‍തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഉയരം മറികടന്ന താരവും ബര്‍ഷിമാണ്(2.43 മീറ്റര്‍). 2017ല്‍ ഒരു ഹൈജമ്പ് മത്സരത്തിലും തോല്‍വിയറിയാതെയായിരുന്നു മുന്നേറ്റം.
കഴിഞ്ഞ സീസണില്‍ രണ്ടുതവണ 2.40 മീറ്റര്‍ എന്ന ഉയരം മറികടന്നിരുന്നു. നിലവിലെ ലോക ഹൈജമ്പ് ചാമ്പ്യനും ഒളിമ്പിക്സ് വെള്ളി, വെങ്കല മെഡല്‍ ജേതാവുമാണ് ബര്‍ഷിം. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷെൻറ 2017ലെ ലോക അത്ലറ്റായി ബര്‍ഷിമിനെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.