ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റിൽ പങ്കെടുത്തവർ
ദോഹ: ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷൻ ഖത്തർ സ്പോർട്സ് മീറ്റ് സമാപിച്ചു. മൂന്നു മാസമായി ഖത്തറിലെ വിവിധയിടങ്ങളിലായി ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്റൺ, നീന്തൽ, വടംവലി, ഫുട്ബാൾ, നാടൻ കളികൾ ഉൾപ്പെടെ 17 കായിക ഇനങ്ങളുമായാണ് മീറ്റ് സംഘടിപ്പിച്ചത്.
അബുഹമൂറിലെ സുഡാൻ സ്കൂളിൽ സ്പോർട്സ് മീറ്റ് സമാപന ചടങ്ങിൽ പ്രസിഡന്റ് മുനീർ അബു, ജനറൽ സെക്രട്ടറി പി.എച്ച് റഷീദ്, ട്രഷറർ ഷഫീർ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. ഖത്തർ ദേശീയ ക്രിക്കറ്റ് ടീം അംഗമായ ബുഹാരി ഇല്ലിക്കൽ മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രസിഡന്റ് അബ്ദുൽഅസീസ്, ജോ.സെക്രട്ടറി അക്ബർ കബീർ, സഫീർ ബദർ,പി.കെ റഷീദ്,അമീർ അലി,ഷാഫി പി.എച്ച്, ഷാ കെട്ടുങ്ങൽ, നീനു ഫഹദ്, അൻസിജ മുഷ്താഖ്, അസീസ സഫീർ,രചന അഫ്നാൻ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.വൈസ് പ്രസിഡൻറ് മുസ്താഖ് ഹാരിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.