ദോഹ: ഉപരോധരാജ്യങ്ങളുടെ ഖത്തറിനെതിരായ അടിസ്ഥാനരഹിതമാ യ വാദങ്ങളെ പൊളിക്കുന്നതാണ് 140 ാമത് ഇൻറർ–പാർലമെൻററി യൂണിയനി ലെ പങ്കാളിത്തമെന്ന് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അ ബ്ദുല്ല സെ യ്ദ് ആല് മഹ്മൂദ്. 139ാമത് ഐ പി യു നടക്കുന്ന സമയത്ത് ഖത്തറിെൻറ ഈ വർഷത്തെ ഐ പി യു ആതിഥേയത്വം തടയുന്നത് സംബന്ധിച്ച് ഉപരോധരാജ്യങ്ങൾ ജനറൽ സെക്രട്ടറിയേറ്റിന് മുമ്പാകെ സംയുക്ത പ്രസ്താവന നടത്തിയിട്ടില്ല.
അത്തരമൊരു പ്രസ്താവന നിലവിലുണ്ടെങ്കിൽ അത് ഐ പി യു അംഗങ്ങൾ അ റിയേണ്ടതായിരുന്നു. അതുമല്ലെങ്കിൽ യൂണിയെൻറ രേഖകളിൽ ലഭ്യമാകുമായിരുന്നു. ഐ പി യു പ്രസിഡൻറ് ഗബ്രിയേല ക്യുവാസ് ബാരോനുമായി ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഖത്തർ ശൂറാ കൗ ൺസിൽ സ്പീക്കർ ഉപരോധരാജ്യങ്ങളുടെ വാദങ്ങളെ ഖണ്ഡിച്ചത്. യൂണിയൻ സെക്രട്ടറി ജനറൽ മാർട്ടിൻ ചുങ്ഗോങും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഐ പി യു അസംബ്ലി യോഗങ്ങളുടെ മിനുട്ട്സുകളെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്കെടുത്ത് സത്യാവസ്ഥ പരിശോധിക്കാം.
ഒരു രാജ്യം മാത്രമാണ് ഖത്തറിെൻറ ആതിഥേയത്വത്തെ എതിർത്തത്. അത് സിറിയയാണ്. ഖത്തറിനെതിരായ ഉപരോധമാരംഭിക്കുന്ന സമയത്ത് ഉപരോധരാജ്യങ്ങൾക്കുണ്ടായിരുന്ന വാദങ്ങളേ ഈ സമയത്തും അവർക്ക് ഉ ന്നയിക്കാനുള്ളൂ. ഉപരോധരാജ്യങ്ങളുടെ വാദങ്ങളെ തള്ളിക്കളയുന്നതാണ് ഐ പി യുവിലെ വൻ പങ്കാളിത്തം. ഖത്തറിനെതിരായ പ്രചാരണം ഉയർത്തിക്കൊണ്ടുവരാൻ ഐ പി യു വേദി ഉപയോഗപ്പെടുത്തുന്നതിൽ ഉപരോ ധരാജ്യങ്ങൾക്ക് കഴിയാതെ പോയതാണ് പുതിയ അപവാദങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.