‘സ്പന്ദനം ഖത്തർ’ ഭാരവാഹികൾ കടപ്പുറം പഞ്ചായത്തിനുള്ള കോവിഡ്​ സഹായം കൈമാറുന്നു 

'സ്പന്ദനം ഖത്തർ' സഹായം നൽകി

ദോഹ: ഖത്തറിലെ കടപ്പുറം പ്രവാസികളുടെ കൂട്ടായ്മയായ 'സ്പന്ദനം ഖത്തർ' കടപ്പുറം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായി. 15ാം വാർഡ്​ അണുമുക്തമാക്കുന്നതിനുള്ള യന്ത്രം നൽകി.

സെക്രട്ടറി എ.കെ. കാബീൽ, ട്രഷറർ സെയ്തുമുഹമ്മദ് എന്നിവരിൽനിന്ന് വാർഡ് അംഗം പി.എച്ച്. തൗഫീഖ് ഏറ്റുവാങ്ങി. എൻ.എം. ലത്തീഫ്, സക്കീർ ഹുസൈൻ, ബാദുഷ, ആർ.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.