കേന്ദ്രസർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കൾച്ചറൽ ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ
ദോഹ: കേന്ദ്രസർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കൾച്ചറൽ ഫോറം ഖത്തറിെൻറ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പരിപാടി നടത്തി. പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികരംഗത്തെ കോർപറേറ്റ്വത്കരിക്കാനുള്ള സർക്കാറിെൻറ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുത്തക കമ്പനികളെ പ്രീണിപ്പിക്കാനായി രാജ്യത്തിെൻറ കാർഷിക വിപണി തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റഷീദലി പി.എം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റാഫി, അബ്ദുൽ ഗഫൂർ എ.ആർ, അബ്ദുൽ വാഹദ്, ആസിഫ് വയനാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതവും മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.