സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം: വിശദീകരണവുമായി ഖത്തര്‍ എയര്‍വെയ്സ്

ദോഹ: ഖത്തര്‍ എയര്‍വേയ്സിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളെ സംബന്ധിച്ച് എയര്‍വേയ്സ് വിശദീകരണം നല്‍കി. കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന പ്രസിദ്ധീകരിച്ചത്. എയര്‍വെയ്സിലെ ജോലിക്കാരിയില്‍ നിന്നും നാലു വര്‍ഷം മുമ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇപ്പോഴും പ്രചരിക്കുന്നതെന്നും അന്ന് അന്വേഷണത്തത്തെുടര്‍ന്ന് അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും കമ്പനിയുടെ പ്രസ്തവനയില്‍ പറയുന്നു. എയര്‍വെയ്സില്‍ ഇപ്പോഴുള്ള ജോലിക്കാരെല്ലാം നിയമങ്ങള്‍ക്കനുസൃതമായി പെരുമാറുന്നവരാണ്. ജോലിക്കാരിയുടെ പൊതു പെരുമാറ്റം ശരിയല്ളെന്ന പരാതികള്‍ ഉയര്‍ന്നതിനുശേഷമാണ് ഇത് എയര്‍വെയ്സിന്‍െറ ശ്രദ്ധയില്‍ പെട്ടത്. ഇത് 2013-14 വര്‍ഷങ്ങളിലുണ്ടായ സംഭവമാണെന്നും അന്ന് അന്വേഷണം നടത്തി അവരെ ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും ഖത്തര്‍ എയര്‍വെയ്സിന്‍െറ പ്രസ്താവനയില്‍ പറയുന്നു.

Tags:    
News Summary - Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.