സ്​കിൽസ്​ ഡവലപ്​മെൻറ്​ സെൻറർ നവരാത്രി ആഘോഷം

ദോഹ: സ്‌കിൽസ് ഡെവലപ്മ​​െൻറ്​ സ​​െൻറർ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിരവധി കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. സംസ്‌കൃത പണ്ഡിതനായ നന്ദു കെൽക്കെർ, അധ്യാപകനായ രാധാകൃഷ്ണൻ എന്നിവർ വിദ്യാരംഭത്തിന്​ നേതൃത്വം കൊടുത്തു. വൈകുന്നേരം ആറ്​ മുതൽ നടന്ന നവരാത്രി ഡാൻസ് ആൻറ്​ മ്യൂസിക് ഫെസ്​റ്റിവലിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന്​ നൃത്തം, സംഗീതം, തബല, വയലിൻ തുടങ്ങിയവ അവതരിപ്പിച്ചു. വയലിനിസ്​റ്റ്​ ബാലഭാസ്കറെ അനുസ്മരിച്ച്​ ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി ഐ. ബി.പി.എൻ പ്രസിഡൻറ്​ കെ.എം. വർഗീസ് മുഖ്യാതിഥി ആയിരുന്നു. നോർക്ക ഡയറക്ടർ ബോർഡ് അംഗം കെ.കെ. ശങ്കരൻ, എസ്​.ഡി.സി മാനേജിങ്​ ഡയറക്ടർ പി.എൻ ബാബുരാജൻ, രമ ബാബുരാജൻ, ഡയറക്ടർ പി. വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - skils development centre-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.