സ്കിയ ഖത്തർ യൂത്ത് ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം
ദോഹ: ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നേതൃപരമായ കഴിവുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കിയ ഖത്തറിന്റെ യൂത്ത് ലീഡർഷിപ് പ്രോഗ്രാമിന് തുടക്കമായി. ഖത്തർ എൻജിനീയേഴ്സ് ഫോറം ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് അബ്ദുൽ ജലീൽ നിർവഹിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗം അസീം എം.ടി ആശംസകളർപ്പിച്ചു. യൂത്ത് ലീഡർഷിപ് പ്രോഗ്രാം കോഓഡിനേറ്റർ ഹാരിസ് ബാബു, രഞ്ജിത്ത് സുകുമാരൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആഴ്ചയിൽ രണ്ടര മണിക്കൂർ വീതമുള്ള ക്ലാസുകൾ രണ്ട് മാസം നീളും. വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം, ജനറൽ സെക്രട്ടറി നാസറുദ്ദീൻ, സെക്രട്ടറി അബ്ദുൽ കരീം ലബ്ബ, വനിത കമ്മിറ്റി അംഗങ്ങൾ അജീന അസിം, ഷാഹിന എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ റുബീന സാലി സ്വാഗതവും സെക്രട്ടറി ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.