നടുമുറ്റം ബുക്ക്‌സ്വാപ്പ് പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ കൈമാറ്റം ഉറപ്പാക്കി നടുമുറ്റം സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് പരിപാടി രക്ഷിതാക്കള്‍ക്ക് ആശ്വാസമായി. തുമാമ സയൻസ് എജുക്കേഷൻ സെന്ററിൽ സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് വഴി ആയിരക്കണക്കിന് പുസ്തകങ്ങളാണ് കൈമാറ്റം ചെയ്തത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇവന്റിലൂടെയും ഒരു മാസത്തോളമായി നടുമുറ്റത്തിന്റെ മേൽനോട്ടത്തിലുള്ള 40ഓളം ബുക്ക്‌സ്വാപ്പ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയുമായി ആറായിരത്തോളം പേരാണ് പുസ്തക കൈമാറ്റത്തിൽ പങ്കെടുത്തത്.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിങ് കമ്മിറ്റിയംഗം എം.ടി. അസീം, ഐ.സി.സി വനിതാ വിങ് വൈസ് പ്രസിഡന്റ് അബിദ സുബൈർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹൻ തുടങ്ങിയവർ ബുക്ക്‌സ്വാപ്പ് സന്ദർശിച്ചു. വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തെ പ്രകൃതി സൗഹൃദമാക്കുകയും, പേപ്പർ റീസൈക്ലിങ്ങിന്റെ ആവശ്യകതയും അതിന്റെ വിവിധ മാർഗങ്ങളും പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് നടുമുറ്റം ബുക്ക്‌സ്വാപ്പിന്റെ ലക്ഷ്യമെന്നും ചുരുങ്ങിയ കാലയളവിൽ തന്നെ അറുപതിനായിരത്തിലധികം പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ സാധിച്ചതായും നടുമുറ്റം പ്രസിഡന്റ് സന നസീം പറഞ്ഞു.
നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം, വൈസ് പ്രസിഡന്റും ബുക്ക്‌സ്വാപ്പ് കോഓഡിനേറ്ററുമായ സജ്ന സാക്കി, വൈസ് പ്രസിഡന്റ് സുമയ്യ തസീൻ, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, രജിഷ പ്രദീപ് ട്രഷറർ അജീന അസീം റഹീന സമദ്, ഹുമൈറ വാഹിദ്, സക്കീന അബ്ദുല്ല, റൂബി അൻവർ, ഉമ്മു കുല്‍സു, റെജുല ഷഫീഖ്, അസ്മ, റിനിഷ, ലത കൃഷ്ണ, മോന അലിമ, സുഫൈറ ഭാനു, മായ, ഫാത്തിമ സമീര്‍,മഹ്ഫൂസ, ഹിബ ബഷീര്‍ അഹ്സന കരിയാടൻ, ഫാത്തിമ ഹാരിസ്, ഫൗസിയ മനാഫ്, അൻസൽന, നസ്രിയ അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.