മഹാത്മാഗാന്ധി പ്രതിമയിൽ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പുഷ്പാർച്ചന നടത്തുന്നു
Posted On
date_range Updated On
date_range ഗാന്ധി പ്രതിമയിൽ ആദരവ് അർപ്പിച്ച് കേന്ദ്രമന്ത്രി
ദോഹ: ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കേന്ദ്ര പെട്രോളിയം -പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി ദോഹയിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. എംബസി പരിസരത്തെ മഹാത്മാഗാന്ധി സ്മാരക പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച "ഏക് പേഡ് മാ കേ നാം" എന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമായി അദ്ദേഹം എംബസി പരിസരത്ത് തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമായാണ് വൃക്ഷത്തൈ നട്ടത്. ഇന്ത്യൻ അംബാസഡർ വിപുൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.