സ്പെയർപാർട്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയപ്പോൾ
ദോഹ: ഇടവേളക്കു ശേഷം ലഹരിമരുന്ന് വേട്ടയുമായി ഖത്തർ ക്സ്റ്റംസ്. കഴിഞ്ഞ ദിവസം, വാഹന സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 6.88 കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്.
ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ കാർഗോയിലായിരുന്നു ഇത്രയും ഭാരം വരുന്ന കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ലഹരിമരുന്നുകൾ കടത്ത് കേസുകൾക്ക് കനത്ത ശിക്ഷ നിലനിൽക്കെയാണ് സർക്കാർ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടികൾ റിപ്പോർട്ട് ചെയ്യുന്നത്.വ്യോമ-കടൽ മാർഗമുള്ള ലഹരിക്കടത്തു തടയാൻ വൻ സുരക്ഷ വിന്യാസങ്ങളാണ് എയർ-തുറമുഖ കസ്റ്റംസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.