ദോഹ: വടക്ക് പടിഞ്ഞാറൻ കാറ്റ് തുടരുന്നതിനാൽ രാജ്യത്തിെൻറ വിവിധ ഭ ാഗങ്ങളിൽ ഇന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ് ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ പൊടിപടല സാന്നിധ്യം ഉണ്ടാകും. ചിലയിടങ്ങളിൽ ശക്തമാകുമെന്നും മുന്നറിയിപ്പ് നൽകി.
പക ൽ സമയങ്ങളിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. കടലിൽ ശക്തമായ തിരമാ ലക്ക് സാധ്യതയുണ്ട്. രാത്രിസ മയങ്ങളിൽ തണുപ്പ് കൂടും. തീരത്ത് 24 നോട്ടിക്കൽ മൈൽ വേഗത്തിലും കടലിൽ 35 നോട്ടിക്കൽ മൈൽ വേഗ തയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
സൂക്ഷിക്കാം, ദുഃഖിക്കേണ്ടല്ലോ...
പൊടിക്കാറ്റിനെ ഏെറ സൂക്ഷിക്കണംനെിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പൊടിക്കാറ്റ് കാരണമാകും. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആസ്മ രോഗികളും പ്രായമായവരും നേരിട്ട് പൊടിക്കാറ്റേൽക്കു ന്നത് സൂക്ഷിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പുനൽകി. പൊടിനിറഞ്ഞ അന്തരീക്ഷം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലും ചികിൽസ തേ ടണം.
പൊടിക്കാറ്റിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. കണ്ണ്, മൂക്ക് സംബന്ധമായി ശസ്ത്രക്രിയക്ക് വി ധേയരായവർ പ്രത്യേകം കരുതലെടുക്കണം. മുഖവും മൂക്കും വായും ഇടക്കിടെ കഴുകി പൊടി ശ്വാസകോശ ത്തിൽ എത്തുന്നത് തടയണം. മാസ്ക് ഉപയോഗിക്കുകയോ മൂക്കും വായും മൂടിക്കെട്ടുകയോ ചെയ്യണം. പൊ ടിയായാൽ കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. കണ്ണു തിരുമ്മുന്നത് അണുബാധക്ക് കാരണമാകും.
ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹമദ് ആശുപത്രിയിലെ എമർജൻസി വിഭാ ഗത്തിൽ ചികിൽസ തേടണം. വാഹനത്തിൽ യാത്രചെയ്യുേമ്പാൾ ഗ്ലാസുകൾ എപ്പോഴും അടച്ചുവെക്കണം. വീടുകളും കിടക്കയും മറ്റും വൃ ത്തിയായി സൂക്ഷിച്ച് പൊടിയുടെ സാന്നിധ്യം ഒഴിവാക്കണം. അലർജി സംബന്ധമായ അസുഖങ്ങളുള്ളവർ മുൻ കരുതൽ മരുന്നുകൾ കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.