‘സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ടാ​ക്സി​ക​ളാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്’

ദോ​ഹ: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ടാ​ക്സി​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ളെ ഓ​ർ​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ഹ​ന പെ​ർ​മി​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​മെ, ടാ​ക്സി​ക​ളാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ​താ​ഗ​ത ലം​ഘ​ന​മാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

ആ​ർ​ട്ടി​ക്കി​ൾ 5/57 പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ പെ​ർ​മി​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.