ദോഹ: ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ 2018 ജനുവരി ഏഴ് മുതൽ ഫെബ്രുവരി ഏഴ് വരെ നടക്കും. ഷോപ്പ് ഖത്തർ ഫെസ്റ്റിവലിെൻറ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്േട്രഷൻ ആരംഭിച്ചിരിക്കുന്നുവെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും അറിയിച്ചു.
ഫെസ്റ്റിവലിൽ കൂടുതൽ റീട്ടെയിലെർമാരെ പങ്കെടുപ്പിക്കുന്നതിനായി വർഷത്തിൽ രണ്ട് തവണയിൽ കൂടുതൽ സെയിൽസ് പെർമിറ്റ് ലഭിച്ചവരെ മന്ത്രാലയം ഒഴിവാക്കും.
ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മന്ത്രാലയത്തിെൻറ വെബ്പേജ് സന്ദർശിക്കാൻ സാധിക്കുമെന്നും നിലവിലെ പ്രമോഷൻ ലൈസൻസ് റദ്ദ് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതോടൊപ്പം പുതിയ ഡിസ്കൗണ്ട് ലൈസൻസ് ഇഷ്യൂ ചെയ്യുകയും ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. സെയിൽസ്, ഫെസ്റ്റിവൽ സെയിൽസ്, ക്ലിയറൻസ് സെയിൽസ് എന്നിവയാണ് ഡിസ്കൗണ്ട്/പ്രമോഷനിൽ ഉൾപ്പെടുന്നത്.
ഖത്തറിെൻറ ഔദ്യോഗിക ഷോപ്പിംഗ് ഫെസ്റ്റിവലായാണ് ഷോപ്പ് ഖത്തർ അറിയപ്പെടുന്നത്. ദേശീയ തലത്തിൽ പ്രമോഷണൽ ഓഫറുകളും ഡിസ്കൗണ്ടുകളും വിനോദ പരിപാടികളും പൊതു ആഘോഷങ്ങളും ഇതിെൻറ ഭാഗമായി നടക്കും. കൂടാതെ വൈവിധ്യമാർന്ന ഷോപ്പിംഗ് ഓഫറുകളും റാഫിൾ േഡ്രാകളും ഫാഷൻ പ്രദർശനങ്ങളും സാംസ്കാരിക പരിപാടികളും ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും.
ഷോപ്പ് ഖത്തർ ഒന്നാം പതിപ്പോടെ രാജ്യത്തെ റീട്ടെയിൽ മേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തർ ടൂറിസം അതോറിറ്റിയുടെ ഷോപ്പ് ഖത്തർ െപ്രാജക്ട് മാനേജർ നൂർ ആൽഥാനി പറഞ്ഞു.
കൂടുതൽ വൈവിധ്യമാർന്നതും ആകർഷകമായതുമായ ഷോപ്പ് ഖത്തർ ഫെസ്റ്റിവലാണ് ഈ വർഷം നടക്കുക. പ്രാദേശിക പാരമ്പര്യ ഉൽപന്നങ്ങൾ മുതൽ അന്താരാഷ്ട്ര ബ്രാൻഡുകൾ വരെ ഫെസ്റ്റിവലിൽ അണിനിരക്കും. 10000 മുതൽ ഒരു മില്യൻ വരെ സമ്മാനത്തുകയുള്ള നറുക്കെടുപ്പുകളാണ് ആദ്യ പതിപ്പിൽ നടന്നതെന്നും സന്ദർശകരുടെ എണ്ണത്തിൽ 16.8 ശതമാനം വളർച്ച ഇക്കാലയളവിൽ രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.