ഖ​ത്ത​റി​ൽ ന​വം​ബ​റി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത

ദോ​ഹ: ഖ​ത്ത​റി​ൽ ന​വം​ബ​ർ മാ​സ​ത്തി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ച​നം. മാ​ർ​ച്ച് മാ​സം ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ ല​ഭി​ക്കാ​റു​ള്ള​ത് ന​വം​ബ​റി​ലാ​ണ്. രാ​ജ്യ​ത്ത് ത​ണു​പ്പ് ക്ര​മേ​ണ വ​ർ​ധി​ച്ചു​വ​രു​മെ​ന്നും പ്ര​വ​ച​ന​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ശ​രാ​ശ​രി താ​പ​നി​ല 29.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രി​ക്കും. ന​വം​ബ​റി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല (38 ഡി​ഗ്രി) രേ​ഖ​പ്പെ​ടു​ത്തി​യ​ത് 1969ൽ ​ആ​യി​രു​ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല (11.8 ഡി​ഗ്രി) 1963 -ൽ ​രേ​ഖ​പ്പെ​ടു​ത്തി. ശൈ​ത്യ​കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Chance of rain with thunderstorms in Qatar in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.