വർണ്ണാഭമായ വെടിക്കെട്ടും ഡ്രോൺ പ്രദർശനങ്ങളുമായി ഓൾഡ് ദോഹ പോർട്ട് ഒരുങ്ങുന്നു
ദോഹ: ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനവുമായി മൂന്നാമത് ഖത്തർ ബോട്ട് ഷോ നവംബർ നാലു മുതൽ ഓൾഡ് ദോഹ പോർട്ട് വേദിയാകും. നാല് ദിവസം നീണ്ടുനിൽക്കുന്ന ബോട്ട് ഷോ ലോകമെമ്പാടുമുള്ള കടൽ വിനോദ വ്യവസായ മേഖലയിലെ വമ്പന്മാരെല്ലാം ദോഹയിൽ ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ഒരുങ്ങുന്നത്.
ഇതോടനുബന്ധിച്ച് നാല് ദിവസങ്ങളിലും വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളും പൈറോടെക്നിക് ഷോയും നടക്കും. കൂടാതെ, ആഡംബര കാറുകളുടെ പ്രദർശനവും പ്രധാന ആകർഷണമായിരിക്കും.
ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യം ഉയർത്തിക്കാട്ടി 'ക്രാഫ്റ്റിങ് വണ്ടർഫുൾ' എന്ന പ്രമേയത്തിലാണ് ഇത്തവണ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ഈ ദിവസങ്ങളിൽ അരങ്ങേറും. ലക്ഷ്വറി യാട്ടുകൾ, സ്പീഡ് ബോട്ട് എന്നിവയുടെ പ്രദർശനം, വാട്ടർസ്പോർട്സ് മേഖലയിൽ വിവിധ ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇത്തവണത്തെ ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖത്തർ ബോട്ട് ഷോയുടെ ടിക്കറ്റുകൾ വിവിധ നിരക്കുകളിൽ ലഭ്യമാണ്. സിംഗിൾ-ഡേ ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 50 ഖത്തരി റിയാൽ ആണ് നിരക്ക്.
നാല് ദിവസവും പ്രവേശനം ലഭിക്കുന്ന ജനറൽ അഡ്മിഷൻ ടിക്കറ്റും ലഭ്യമണ്. ഒരാൾക്ക് 160 ഖത്തരി റിയാൽ ആണ് നിരക്ക്.ഒൾഡ് ദോഹ പോർട്ടിൽ ദിവസവും വൈകീട്ട് നാലു മണിക്ക് ബോട്ട് ഷോ ആരംഭിക്കും. ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 9 മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണി വരെയും പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.