ദോഹ: 49ാമത് ലോക സൈനിക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ടീമുകള്‍ വെള്ളിയും വെങ്കലവും നേടി. 25 മീറ്റര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഖത്തര്‍ താരങ്ങളായ ഒലെഗ് അന്‍സികയേവ്, ഇവാന്‍ ബെഡാനെക്, കോസ്റ്റൈന്‍ മാല്‍സേവ് എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ഈ വിഭാഗത്തില്‍ ചൈന സ്വര്‍ണവും റഷ്യ വെങ്കലവും നേടി.
അതേസമയം, തന്നെ, വനിതാ വിഭാഗത്തില്‍ ടീമിനത്തില്‍ ഖത്തറിന് വെങ്കലം ലഭിച്ചു. ഹാജിര്‍ മുഹമ്മദ്, സാറ മുഹമ്മദ്, റീം ശര്‍ഷീനി എന്നിവരടങ്ങിയ ടീമിനാണ് വെങ്കല മെഡല്‍ ലഭിച്ചത്. ഈയിനത്തില്‍ റഷ്യന്‍ ടീം സ്വര്‍ണവും ചൈനീസ് ടീം വെള്ളിയും നേടി. 300 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ നോര്‍വീജിയന്‍ ടീം സ്വര്‍ണവും ആസ്ട്രിയ, ഡെന്‍മാര്‍ക് എന്നീ ടീമുകള്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ കൊറിയയുടെ ഹൈ സോങ് സ്വര്‍ണം നേടി. ആസ്ട്രിയയുടെ ഫ്രാന്‍സിസ്ക ബേയര്‍ രണ്ടാം സ്ഥാനവും റഷ്യയുടെ എലേന വെങ്കലവും നേടി.
50 രാജ്യങ്ങളില്‍ നിന്നായി 700ലധികം ലോകോത്തര താരങ്ങളാണ് 13 മുതല്‍ 19 വരെ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.
ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മിലിട്ടറി സ്പോര്‍ട്സ് (ഐ.സി.എം.എസ്) ലോക ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ദഹ്ലാന്‍ ജംആന്‍ അല്‍ ഹമദ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പുതിയ താരങ്ങള്‍ ഉദയം കൊണ്ടുവെന്നും വിവിധയിനങ്ങളില്‍ ദീര്‍ഘകാലം ചാമ്പ്യന്മാരായവരെ താരങ്ങള്‍ പിന്തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.