പ്രവാസലോകത്തെ നാടക കലാകാരന്മാരെക്കൂടി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും: ജി. വേണുഗോപാൽ

ദോഹ: പ്രവാസലോകത്തെ നാടക കലാകാരന്മാരെക്കൂടി പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും ആവിഷ്കരിക്കുകയെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ. പ്രവാസി കലാകാരന്മാരുടെ സർഗാത്മക കൂട്ടായ്മകളെ നിലനിർത്താനും അവരുടെ കലാപ്രവർത്തനങ്ങൾക്ക് അർഹമായ പിന്തുണ നൽകാനും അക്കാദമി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടകങ്ങൾക്കൊപ്പം ഫോക് ലോർ കലാരൂപങ്ങളെയുംപ്രോത്സാഹിപ്പിക്കും.

അക്കാദമി പ്രവർത്തനങ്ങളെ മികവുറ്റതാക്കാനുള്ള പ്രവർത്തനപദ്ധതികൾക്ക് സാംസ്‌കാരിക മന്ത്രിയുടെ പൂർണപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാലിന് ഇന്ത്യൻ മീഡിയ ഫോറം ഖത്തർ നൽകിയ സ്നേഹാദരവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ 'ഇറ്റ്‌ഫോക്' ഫെബ്രുവരി 21 മുതൽ 28 വരെനടക്കുമെന്നും അതിന്റെ പ്രവർത്തനങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഐ.എം.എഫ് അംഗങ്ങൾ ചേർന്ന് ജി. വേണുഗോപാലിന് സ്നേഹോപഹാരം കൈമാറി. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - g venugopal about organisation of artists in abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.