ദോഹ: കായികമേഖലക്ക് ഖത്തർ നൽകുന്ന പ്രാധാന്യവും പിന്തുണയും അഭിനന്ദനീയമാണെന്ന് വെ ൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ പറഞ്ഞു. ഒരു രാജ്യം വർഷത്തിൽ ഒരു പ്രത്യേക ദിനം കായിക മേഖലക്കുവേണ്ടി പൊതുഅവധിയായി പ്രഖ്യാപിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നത് ലോകത്തുതന്നെ അപൂർവമാണ്. ലോകകപ്പിന് വരെ വേദിയൊരുക്കാൻ ഖത്തറിന് സാധിച്ചത് ഈ നിശ്ചയദാർഢ്യത്തിൽനിന്നാണെന്നും കൾചറൽ ഫോറം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. വിദേശികളുടെ കായികവളർച്ചും പരിപാടികൾക്കും ഖത്തർ മുന്തിയ പരിഗണന നൽകുന്നുവെന്നതിെൻറ ഉദാഹരണമാണ് സ്പോട്ടീവ് പോലുള്ള പരിപാടികളെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.