ദോഹ: കല, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംരംഭകം മുതൽ സാമൂഹിക മേഖലകളിലെ സാന്നിധ്യമായ സംഘടനകൾ വരെ പത്തു വിഭാഗങ്ങൾ. ഖത്തറിന്റെ പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് വിജയം കൊയ്ത പെൺതാരങ്ങൾ ഇവരാണ്.
പത്തു വിഭാഗങ്ങളിൽ നിന്നായി ലഭിച്ച ആയിരത്തോളം നാമനിർദേശങ്ങളിൽ നിന്നും അവസാന റൗണ്ടിൽ ഇടം പിടിച്ചവരെല്ലാം തന്നെ ഈ മേഖലകളിലെ മിന്നും താരങ്ങളാണ്. അവരിൽ ആരുടെ കൈയിലാവും സുവർണതിളക്കമാർന്ന നക്ഷത്രം പതിച്ച പുരസ്കാരമെത്തുക. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നറിയാം ആരാണ് ഖത്തറിന്റെ വനിത രത്നമെന്ന്.
അൻവി അമിത് ജോഷി
11ാംക്ലാസ് വിദ്യാർഥിനി. പർവതാരോഹണത്തിലും സാഹസിക യാത്രകളിലുമായി മികച്ച നേട്ടങ്ങൾ
നസനിൻ സലിം നദാഫ്
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കായികാധ്യാപിക. കബഡി താരം എന്ന നിലയിൽ ദേശീയ, സംസ്ഥാന, കോളജ് തലത്തിൽ മത്സരിച്ചു
സ്വപ്ന ഇബ്രാഹിം
പർവതാരോഹക, സാഹസിക യാത്രകൾ, എന്നീ മേഖലയിൽ മികവ് തെളിയിച്ചു
ഡോ. റസാന മുഹമ്മദ്
ഹമദ് മെഡിക്കൽ കോർപറേഷനിൽ എമർജൻസി വിഭാഗം ഡോക്ടർ
ഡോ. ഫെഹ്മിദ നജുമുദ്ദീൻ
യാസ്മെഡ് മെഡിക്കൽ സെന്റർ പീഡിയാട്രീഷൻ
ഡോ. ഖുദ്സിയ ബീഗം
30 വർഷമായി ഖത്തർ പ്രവാസിയും ആരോഗ്യ മേഖലയിലെ പരിചയ സമ്പന്നയും
ഫാത്തിമ നജ്മുദ്ദീൻ
ട്രൂത്ത് ഫാർമസിയിൽ ഫാർമസിസ്റ്റ് മാനേജറായി ജോലിചെയ്യുന്നു. പതിറ്റാണ്ടിലേറെ പരിചയം
ജെൻസി മെഹബൂബ്
ആസ്റ്റർ മെഡിക്കൽ സെന്റർ സീനിയർ ഫാർമസിസ്റ്റ്. 15 വർഷത്തോളമായി സജീവം
മഞ്ജലി ജോണി ലീന
27 വർഷത്തെ ഫാർമസി പരിചയ സമ്പത്ത്. നിലവില വെൽകെയർ ഗ്രൂപ്പിൽ.
മീനാൾ ബക്ഷി
ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ.
ഷെർമി ഷാജഹാൻ
ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ‘ഖിഷ്’ റീഹാബിലിറ്റേഷൻ സെന്റർ അധ്യാപിക.
സൗമ്യ മാത്യു
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധ്യാപിക.
മഞ്ജു സുരേഷ്
അഞ്ചുവർഷമായി ഖത്തറിൽ കാർഷിക മേഖലയിൽ സജീവം.
ലക്ഷ്മി സൂര്യൻ
പരിസ്ഥിതി പ്രവർത്തനത്തിലും ബോധവത്കരണത്തിലും സജീവം. ക്ലീൻ ഗ്ലോബ് കൺസൾട്ടൻഡി ഡയറക്ർ
ദിയാന ഹിജാസ്
പാഴ് വസ്തുക്കളിൽ നിന്നും കലാസൃഷ്ടികളുമായി ശ്രദ്ധേയം
അനിത ജോസ്
ഹമദ് മെഡിക്കൽ കോർപറേഷൻ നഴ്സ്.
ലില്ലിക്കുട്ടി ജോസഫ്
36 വർഷമായി ഹമദിൽ നഴ്സായി ജോലി ചെയ്യുന്നു.
ജസിന്ത ഡെയ്സി ഇവാഞ്ചലിൻ
ഹമദ് നഴ്സ്. 16 വർഷമായി നഴ്സിങ് മേഖലയിൽ സേവനം.
കുൽദീപ് കൗർ
ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം.
നാദിയ മുഹമ്മദ് സാഹിർ
25 വർഷത്തോളമായി സാമൂഹിക സേവന രംഗത്ത് സജീവം.
നയന വാഗ്
ഐ.സി.സി ഉൾപ്പെടെ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തന മേഖലയിൽ സജീവം.
ഐഷ മുഹമ്മദ് സലിം
‘യൂനോയ’ വെൽബീയിങ് സെന്റർ മാനേജിങ് ഡയറക്ടർ
റസിയ അനിസ്
ആർകിടെക്ടും ഇന്റീരിയർ ഡിസൈനറും. സ്വന്തമായി ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ.
അമൃത് കൗർ
‘അമൃത് അറ്റ്ലിയർ’ സ്ഥാപകയും മാനേജിങ് ഡയറക്ടറും.
ഡോ. ഡിംപിൾ നായർ
നർത്തകി. മുംബൈ സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സിൽ ഡോക്ടറേറ്റ്.
ഷാമിന ഹാഷിം പി.സി
ഊദ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. സാഹിത്യ അവലോകനവും, പുസ്തക വിശകലനങ്ങളുമായി ശ്രദ്ധേയം.
സ്മിത ആദർഷ്
ഡി.പി.എസ് എം. ഇന്റർനാഷനൽ സ്കൂൾ മലയാളം മേധാവി. കഥകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
സിജി വിമൻ
എംപവർമെന്റ്, വിദ്യാഭ്യാസ, കരിയർ, മാനസികാരോഗ്യ മേഖലകളിൽ മികവിനായി പ്രവർത്തിക്കുന്ന കൂട്ടായ്മ
കേരള വിമൻ ഇനിേഷ്യറ്റിവ് ഖത്തർ (ക്വിഖ്)
സാമൂഹിക പ്രവർത്തന മേഖലകളിൽശ്രദ്ധേയം
നടുമുറ്റം
ഖത്തറിലെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായ കൂട്ടായ്മ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.