റ്യോ​സെ​യ് അ​കാ​സാ​വ, സ​അ​ദ് ബി​ൻ ഷെ​രി​ദ അ​ൽ ക​അ​ബി

ഊ​ർ​ജ സ​ഹ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് ഖ​ത്ത​ർ ഊ​ർ​ജ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ഷെ​രി​ദ അ​ൽ ക​അ​ബി. സിം​ഗ​പ്പൂ​ർ മാ​ന​വ​ശേ​ഷി വ​കു​പ്പ് - ഊ​ർ​ജ മ​ന്ത്രി​യാ​യ ഡോ. ​ടാ​ൻ സീ ​ലെ​ങ്, ജ​പ്പാ​ൻ സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി റ്യോ​സെ​യ് അ​കാ​സാ​വ എ​ന്നി​വ​രു​മാ​യാ​ണ് ഓ​ൺ​ലൈ​നാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

സിം​ഗ​പ്പൂ​ർ മാ​ന​വ​ശേ​ഷി വ​കു​പ്പ് - ഊ​ർ​ജ മ​ന്ത്രി​യാ​യ ഡോ. ​ടാ​ൻ സീ ​ലെ​ങ്ങു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ, പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ഗോ​ള ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​വും ഊ​ർ​ജ വി​ത​ര​ണ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. സിം​ഗ​പ്പൂ​രു​മാ​യു​ള്ള ഊ​ർ​ജ ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും തു​ട​രാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​അ​ദ് ബി​ൻ ഷെ​രി​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു.

റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ ഖ​ത്ത​ർ എ​ന​ർ​ജി പ്ലാ​ന്റി​നു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി എ​ൽ.​എ​ൻ.​ജി​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ത് ഊ​ർ​ജ വി​പ​ണി​ക​ളി​ൽ കാ​ര്യ​മാ​യ സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​ഗോ​ള എ​ൽ.​എ​ൻ.​ജി വി​ത​ര​ണ​ത്തി​ന്റെ 20 ശ​ത​മാ​നം ഖ​ത്ത​റി​ൽ​നി​ന്നാ​ണ്. 

Tags:    
News Summary - Energy Minister holds meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.