ഖ​ത്ത​റി​ലെ ഫാ​മു​ക​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത; ഭ​ക്ഷ്യ​സു​ര​ക്ഷ രം​ഗ​ത്ത് മു​ന്നേ​റ്റം

ദോ​ഹ: ഭ​ക്ഷ്യ​സു​ര​ക്ഷാ രം​ഗ​ത്ത് ഖ​ത്ത​ർ മു​ന്നേ​റ്റം കൈ​വ​രി​ച്ച​താ​യും പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യ​താ​യും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ. രാ​ജ്യ​ത്തെ ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും വി​ത​ര​ണ ശൃം​ഖ​ല​യും സ്ഥി​ര​ത​യു​ള്ള​തും ശ​ക്ത​വു​മാ​ണ്. പ​ച്ച​ക്ക​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ 100 ശ​ത​മാ​നം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച​താ​യും ഫ്ര​ഷ് ചി​ക്ക​ൻ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ത് 99 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ സം​വി​ധാ​നം വി​ല​യി​രു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ ഖ​ത്ത​രി ഫാ​മു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഖ​ത്ത​റി​ലെ ഫാ​മു​ക​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ലി, കൃ​ഷി -ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി എ​ന്നി​വ​രും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ന​യ​ങ്ങ​ളും പൊ​തു -സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ഫ​ല​മാ​യാ​ണ് പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന​ത്തി​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യ​ത്.

പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ർ​ഷി​ക -മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ​ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ്ണ സ​ജ്ജ​മാ​ണ്. ഇ​ത് ഖ​ത്ത​റി​ലെ വി​പ​ണി സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Self-sufficiency in vegetable production; a step forward in food security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.