സു​ര​ക്ഷ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി; 24 മ​ണി​ക്കൂ​റും ഫീ​ൽ​ഡ് പ​ട്രോ​ളി​ങ്

ദോ​ഹ: രാ​ജ്യ​ത്തെ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​യോ​ജി​ത സു​ര​ക്ഷാ സം​വി​ധാ​നം സ​ജ്ജ​മാ​ക്കി. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള ഫീ​ൽ​ഡ് പ​ട്രോ​ളി​ങ്ങു​ക​ൾ വ​ഴി​യാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ സു​ര​ക്ഷാ സേ​ന​ക​ൾ രം​ഗ​ത്തു​ണ്ടാ​കും. റോ​ഡു​ക​ളി​ലെ വാ​ഹ​ന ​ഗ​താ​​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ട്രോ​ളി​ങ് സം​ഘം ഉ​റ​പ്പാ​ക്കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളി​ലും റി​പ്പോ​ർ​ട്ടു​ക​ളി​ലും അ​തി​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും സൗ​ക​ര്യ​ത്തി​നു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തെ സു​ര​ക്ഷാ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Security surveillance has been strengthened; 24-hour field patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.