ബു​ധ​നാ​ഴ്ചയും ആ​ക്ര​മ​ണ​ം; റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ ആക്രമണം

ദോ​ഹ: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ ബു​ധ​നാ​ഴ്ച ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ൽ ആ​ക്ര​മ​ണം. രാത്രി റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ ആക്രമണം ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അടിയന്തര സഹായ സേനയെ തന്നെ വിന്യസിച്ചിട്ടുണ്ടെന്നും ഖത്തർ എനർജി വിശദീകരിച്ചു.

ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മാർച്ച് രണ്ടിനും ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ഊർജ കേന്ദ്രത്തെയും മീസൈദ് പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജിയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം നിർത്തിവെക്കുകയായിരുന്നു.

നേരത്തേ, രാ​വി​ലെ ആ​റു​മ​ണി​യോ​ടെയും മിസൈൽ ആക്രമണമുണ്ടായിരുന്നു. ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ല​ട​ക്കം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച ര​ണ്ട് ത​വ​ണയാ​യി ഖ​ത്ത​റി​നു​നേ​രെ ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട​ത് ഒ​മ്പ​ത് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും നി​ര​വ​ധി ഡ്രോ​ണു​ക​ളു​മാ​ണ്. എ​ല്ലാ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും സാ​യു​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ന്റു​ക​ളി​ലോ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലോ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​രു​ത്.

അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, അ​ത്ത​രം പ​രി​പാ​ടി​ക​ൾ ഹാ​ളു​ക​ളി​ലോ ഇ​ൻ​ഡോ​ർ വേ​ദി​ക​ളി​ലോ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദ​മാ​ക്കി. പൊ​തു സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ്യോ​മ​യാ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ട​സ്സ​മി​ല്ലാ​ത്ത വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഊ​ർ​ജി​ത​മാ​ക്കി. 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം ഉറപ്പാക്കുകയും വ്യോ​മ​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക എ​മ​ർ​ജ​ൻ​സി പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ഏർപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - attack: Missile attack on Ras Laffan Industrial City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.