മു​ഹ​മ്മ​ദ് ന​സാ​ൻ അ​ൻ​വ​ർ, കെ.​ടി. മെ​ഹ്ജ​ബി​ൻ, നാ​ജി​ഹ് ജ​വാ​ദ്, ലം​ഹ ലു​ഖ്‌​മാ​ൻ

ശാ​ന്തി​നി​കേ​ത​ൻ മ​ദ്റ​സ വ​ക്റ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ദോ​ഹ: അ​ല്‍മ​ദ്റ​സ അ​ല്‍ ഇ​സ് ലാ​മി​യ ശാ​ന്തി​നി​കേ​ത​ൻ വ​ക്റ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 92 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മു​ഹ​മ്മ​ദ് ന​സാ​ൻ അ​ൻ​വ​ർ ഒ​ന്നാം സ്ഥാ​ന​വും, 90 ശ​ത​മാ​നം മാ​ർ​ക്കോ​ടെ കെ.​ടി. മെ​ഹ്ജ​ബി​ൻ ര​ണ്ടാം സ്ഥാ​ന​വും 89 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ജി​ഹ് ജ​വാ​ദ് മൂ​ന്നാം സ്ഥാ​ന​വും 87 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ലം​ഹ ലു​ഖ്‌​മാ​ൻ നാ​ലാം സ്ഥാ​ന​വും നേ​ടി.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ന​സാ​ൻ അ​ൻ​വ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ത്തോ​ളി സ്വ​ദേ​ശി​യാ​യ പി.​പി. അ​ൻ​വ​റി​ന്റെ​യും -ഫ​രീ​ന ഇ​ബ്‌​റാ​ഹീ​മി​ന്റെ​യും മ​ക​നാ​ണ്. ര​ണ്ടാം സ്ഥാ​നം നേ​ടി​യ മെ​ഹ്ജ​ബി​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ എ.​ആ​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഹ​സീ​ബി​ന്റെ​യും -ജ​സീ​ന​യു​ടെ​യും മ​ക​ളാ​ണ്. മൂ​ന്നാം സ്ഥാ​നം നേ​ടി​യ നാ​ജി​ഹ് ജ​വാ​ദ് മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​യ ജ​വാ​ദി​ന്റെ​യും -ശ​ബ്‌​ന​യു​ടെ​യും മ​ക​നാ​ണ്. നാ​ലാം സ്ഥാ​നം നേ​ടി​യ ലം​ഹ ലു​ഖ്മാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചേ​ള​ന്നൂ​ർ സ്വ​ദേ​ശീ​യാ​യ ലു​ഖ്മാ​ന്റെ​യും ഫ​രീ​ദ​യു​ടെ​യും മ​ക​ളാ​ണ്. ഏ​പ്രി​ല്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ, ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​ൻ​ഡ് മ​ദ്റ​സ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ്മ​ദ്, സി.​ഐ.​സി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഹെ​ഡ് അ​ർ​ഷ​ദ്, ഡ​യ​റ​ക്ട​ർ മു​ഈ​നു​ദ്ധീ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​സ്ഹ​ർ അ​ലി, പ്രി​ൻ​സി​പ്പ​ൽ ആ​ദം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ബ​ര്‍വ വി​ല്ലേ​ജി​ലെ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ വൈ​കീ​ട്ട് 4.30 മു​ത​ല്‍ 7.15 വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഒ​രു​മ​ണി വ​രെ​യു​മാ​ണ് മ​ദ്റ​സ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് ക്ലാ​സ് ഉ​ള്ള​ത്. 

Tags:    
News Summary - Shantiniketan Madrasa Vakra Secondary Examination Results Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.