ആയിഷ മെഹ്റിൻ (ഒന്നാം റാങ്ക്), ഈമാൻ ഷമീം (രണ്ടാം റാങ്ക്), അസ മുഹമ്മദ് സാലിം (മൂന്നാം റാങ്ക്)
ദോഹ: വക്റ അല്‍ മദ്റസ അല്‍ ഇസ് ലാമിയ ശാന്തിനികേതൻ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ ആയിഷ മെഹ്റിൻ സി.വി. ഒന്നാം റാങ്കും ഈമാൻ ഷമീം (87 ശതമാനം) രണ്ടാം റാങ്കും അസ മുഹമ്മദ് സാലിം (84 ശതമാനം) മൂന്നാം റാങ്കും നേടി. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം.
40 വിദ്യാർഥികൾ ഈ വർഷം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. കാസിം, വിദ്യാഭ്യാസ വിഭാഗം മേധാവി ഇ. അർഷദ്, വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ മുഈനുദീൻ, പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി, പ്രിൻസിപ്പൽ എം.ടി. ആദം എന്നിവർ അഭിനന്ദിച്ചു.
വിജയികൾക്കുള്ള അവാർഡ് ദാനം അടുത്തമാസം നടക്കും. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മേല്‍നോട്ടത്തിൽ ബര്‍വ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് മദ്റസ പ്രവർത്തിക്കുന്നത്. വിവരങ്ങള്‍ക്ക് 55703766 , 70215152 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.