ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഹാൻഡ്ബാൾ ടീം
ദോഹ: സി.ബി.എസ്.ഇ ദേശീയ ഹാൻഡ്ബാൾ ടൂർണമെന്റിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ (എസ്.ഐ.എസ്) വിദ്യാർഥികൾ. സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അണ്ടർ 14 ഹാൻഡ്ബാൾ ടൂർണമെന്റിലെ മികച്ച പ്രകടനം നടത്തിയ എസ്.ഐ.എസ് ആൺകുട്ടികളുടെ ടീം രാജസ്ഥാനിലെ നോസ്ഗെ പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ ദേശീയ ഹാൻഡ്ബാൾ ടൂർണമെന്റിൽ ഖത്തറിനെ പ്രതിനിധാനം ചെയ്തു.
ഇന്ത്യയിലെയും ഗൾഫിലെയും വിവിധ മേഖലകളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. അമൻ ലഫ്നാസിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.എസ് ടീം ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് സാഹിർ, അബ്റാർ അഹമ്മദ്, അയാൻ വി.പി, ദിപൽ സൗമ്യ, മുഹമ്മദ് നബ്ഹാൻ, അനുരൂത്ത് ബാബുഗണേശ്, അമൻ ലഫ്നാസ്, സയ്യിദ് മുഹമ്മദ് ഉസൈദ്, മുഹമ്മദ് അർഷ്, നുഅ്മാൻ നസീം, മുഹമ്മദ് താലിബ് എന്നിവരടങ്ങിയതായിരുന്നു സ്കൂൾ ടീം. പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സുജിത്ത് കുമാർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ടീമിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.