സ്കൂൾ ഒളിമ്പിക് പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിൽ മെഡൽ നേടിയ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ടീം അംഗങ്ങൾ
ദോഹ: ഖത്തർ സ്പോർട്സ് ക്ലബ്, അൽ അറബി സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ നടന്ന സ്കൂൾ ഒളിമ്പിക് പ്രോഗ്രാമിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ തിളങ്ങി. 25 സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കായികവിഭാഗങ്ങളിൽ ശാന്തിനികേതൻ സ്കൂളിൽനിന്നുള്ള ടീം അംഗങ്ങൾ മാറ്റുരച്ചു. മുഹമ്മദ് ഇർഫാൻ (ലോങ്ജംപ്, ഒന്നാം സ്ഥാനം), ഗോപിക ബൈജു (ഹൈജംപ് -രണ്ട്), ആൻ റോസ് (ലോങ്ജംപ് -രണ്ട്), റിലേയിൽ മൂന്നാം സ്ഥാനം എന്നിവ സ്വന്തമാക്കി. ടീം അംഗങ്ങളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.