എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ‘സ​ഹി​തം’​മാ​ഗ​സി​ൻ പ്ര​കാ​ശ​നം

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​നം


​ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ​ഹി​തം’​മ​ല​യാ​ളം മാ​ഗ​സി​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡി​ജി​റ്റ​ൽ പ​തി​പ്പും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം​ചെ​യ്തു.

മാ​ഗ​സി​ന്റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ പ്ര​ശം​സി​ച്ചു. മ​ല​യാ​ള​ത്തി​ൽ സാ​ഹി​ത്യാ​ഭി​രു​ചി വ​ള​ർ​ത്തി​യെ​ടു​ക്കാ​നും അ​തു​വ​ഴി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യ​വും സ​മ്പ​ന്ന​ത​യും സം​ര​ക്ഷി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​വ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഹ​സ്ബി​ൻ ക​വി​ത ചൊ​ല്ലി.

ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​ൻ​പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഫീ​ന ഫൈ​സ​ൽ സ്വാ​ഗ​ത​വും പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Publication of the M.E.S. Indian School Magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.