??? ???

ആക്രമണങ്ങളിൽ നിന്ന്​ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ദിനാചരണം: ശൈഖ മൗസയുടെ പ്രമേയം ​െഎക്യരാഷ്​ട്രസഭ പാസാക്കി

ദോഹ: ആക്രമണങ്ങളിൽ നിന്നും വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ ഒമ്പതിന് അന്താരാഷ്​  ​ട്ര ദിനമാചരിക്കുന്നതിനുള്ള പ്രമേയത്തിന് ഐക്യരാഷ്​ട്രസഭയുടെ പച്ചക്കൊടി.എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സണും യു.എൻ സുസ്​ഥിര വികസന ലക്ഷ്യം ഉപദേഷ്​ടാവുമായ ശൈഖ മൗസ അവതരിപ്പിച്ച 275/45 പ്രമേയത്തിനാണ് യു.എന്നിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഖത്തർ മുൻകൈയെടുത്ത് 
കൊണ്ട് വന്ന ജനറൽ അസംബ്ലി പ്രമേയത്തെ ഐക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ്​ സ്വാഗതം ചെയ്തു. യു.എൻ ജനറൽ അസംബ്ലിയിലെ 57 അംഗരാഷ്​ട്രങ്ങളുടെ സഹകരണത്തോടെയാണ് ഖത്തർ പ്രമേയം അവതരിപ്പിച്ചത്. സായുധ സംഘർഷ മേഖലകളിലെ കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിക്കൊണ്ടുവരികയും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സ്​കൂളുകൾക്ക് നേരെ ആക്രമണം നടത്തുന്നവരെ സമൂഹമധ്യത്തിൽ കൊണ്ട് വന്ന് അതി​െൻറ ഉത്തരവാദിത്തം ഏൽപ്പിക്കുക, കുറ്റവാളികളെ വെറുതെ വിടുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ, പുതിയ വിവരങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രവർത്തന പുരോഗതി എന്നിവ ചർച്ച ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനുമായി പ്രതിവർഷം അന്താരാഷ്​ട്ര വേദി ഒരുക്കാൻ ഇതിലൂടെ സാധിക്കും.
കോവിഡ്–19 മഹാമാരി പ്രതിസന്ധികൾക്കിടയിലും സായുധ സംഘട്ടന മേഖലകളിലെ സിവിലിയൻമാരുടെ മരണവും നിരക്ഷരതയും ഇനിയും തുടരാൻ അനുവദിക്കരുതെന്ന് ശൈഖ മൗസ ബിൻത് നാസർ പറഞ്ഞു. വിഷയത്തി​െൻറ ഗൗരവം മനസ്സിലാക്കിയ ജനറൽ അസംബ്ലിക്ക് ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുകയാണെന്നും ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സ്​കൂളുകൾക്ക് നേരെ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും സ്​കൂളുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് യഥാസമയം അടിസ്​ഥാന വിദ്യാഭ്യാസം ലഭിക്കുന്നതിന് സാഹചര്യമൊരുങ്ങുമെന്നും ശൈഖ മൗസ പറഞ്ഞു.കോവിഡ്–19 പശ്ചാത്തലത്തിലും സംഘർഷ മേഖലകളിലെ കുട്ടികളും യുവാക്കളും അതീവ ഗുരുതരപ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ്​ പറഞ്ഞു.

Tags:    
News Summary - shaikha mousa-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.