ജി.സി.സി ഉച്ചകോടി നടന്ന സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിലൂടെ ഖത്തർ അമീറിെനയും വഹിച്ച് സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ വാഹനം ഓടിക്കുന്നു
സൗദിയിൽ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആലിംഗനം ചെയ്തു സ്വീകരിച്ചു. മറുപടിയെന്നോണം അമീർ ആശംസിച്ചു: 'യല്ലാ ഹയ്യ, നവ്വർ മംലക...' ('ദീർഘായുസ്സ് നേരുന്നു, സൗദി പ്രകാശിക്കട്ടെ...') ആ ആലിംഗനത്തിൽ മൂന്നരവർഷക്കാലത്തെ പിണക്കങ്ങളും പരിഭവങ്ങളുമാണ് കൊഴിഞ്ഞുപോയത്. സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിലാണ് ഉച്ചകോടി നടന്നത്. ഗൾഫ് സഹകരണത്തിെൻറയും െഎക്യത്തിെൻറയും പ്രാധാന്യം വിളിച്ചോതിയ വേദിയായി സമ്മേളനം മാറി.
സൗദി കിരീടാവകാശി ഖത്തർ അമീറിനെ തെൻറ കാറിൽ കയറ്റി അൽഉല പൗരാണിക കേന്ദ്രം മുഴുവൻ ചുറ്റിക്കാണിച്ചതും ഏറെ ശ്രദ്ധനേടി. വാഹനം ഓടിച്ചതും ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആയിരുന്നു. കരാറിൽ എല്ലാ വിഭാഗങ്ങളും തൃപ്തരാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഉച്ചകോടി കഴിഞ്ഞുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഖത്തർ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കരാറിൽ എല്ലാവരും ഒപ്പുവെച്ചു. അതിർത്തികൾ മറ്റുള്ള രാജ്യങ്ങളും തുറക്കുമോ എന്ന ചോദ്യത്തിനായാണ് എല്ലാ ജി.സി.സി രാജ്യങ്ങളും ഖത്തർ ബന്ധം പൂർവസ്ഥിതിയിലാക്കുമെന്നു പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.