സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്​ട്ര ശ്രമങ്ങൾ വർധിപ്പിക്കണം–ഖത്തർ

ദോഹ: പ്രാദേശിക–അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനും സംഘർഷമേഖലകളിൽ സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി കൈക്കൊള്ളുന്ന ഏത് നടപടികളെയും സ്വാഗതം ചെയ്യുമെന്നും പൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്നും ഖത്തർ വ്യക്തമാക്കി.
സംഘർഷമേഖലകളിലെ സിവിലിയൻമാരുടെ സുരക്ഷ സംബന്ധിച്ച് നടന്ന തുറന്ന സംവാദത്തിൽ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യവേയാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്​ഥിരം പ്രതിനിധി ശൈഖ അൽയാഅ് അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് സുരക്ഷാ സമിതിക്ക് മുമ്പാകെ ഖത്തർ പിന്തുണ വ്യക്തമാക്കിയത്. 
2016ലെ സുരക്ഷാസമിതിയുടെ 2286ാം നമ്പർ പ്രമേയം ഇത് സംബന്ധിച്ചുള്ളതാണെന്നും സംഘർഷമേഖലകളിലെ മെഡിക്കൽ രംഗത്തി​െൻറ പവിത്രത കളഞ്ഞുകുളിക്കുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നതെന്നും മാനുഷിക, സന്നദ്ധ സേവന സംഘടനകളെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ വരെ നടക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷട്ര മാനവിക നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണിതെന്നും അവർ പറഞ്ഞു. ഇത്തരം പ്രവർത്തികൾമൂലം സംഘർഷമേഖലകളിലെ സിവിലിയൻമാരുടെ ജീവിതം കടുത്ത ദുരിതത്തിലേക്കാണ് തള്ളപ്പെടുന്നതെന്നും ശൈഖ ആൽഥാനി ചൂണ്ടിക്കാട്ടി. സിറിയയിൽ ആശുപത്രികളും മെഡിക്കൽ രംഗത്തെ സേവന മാർഗങ്ങളുമാണ് ആക്രമണത്തിലൂടെ തകർക്കപ്പെടുന്നതെന്നും ഈ രംഗത്ത് ജോലി ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും ആക്രമണങ്ങൾ ലക്ഷ്യം വെക്കുന്നുവെന്നും വ്യക്തമാക്കിയ അവർ, സംഘർഷമേഖലകളിലെ നിരവധി സിവിലിയൻമാരെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ കടുത്ത ലംഘനമാണിവിടം നടക്കുന്നതെന്നും പറഞ്ഞു. 
സിവിലിയൻമാരെ സംരക്ഷിക്കുന്നതിനും അവർക്കാവശ്യമായ മാനുഷിക സഹായ പദ്ധതികൾക്കാവശ്യമായ എല്ലാ നടപടികളെയും ഖത്തർ പിന്തുണക്കുന്നുവെന്നും അവർ അടിവരയിട്ട് പറഞ്ഞു.  
 
Tags:    
News Summary - shaika.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.