???? ?????? ????? ??????? ????? ???????? ????????

ഖത്തറിനെ സൈനികമായി ഭീഷണിപ്പെടുത്താന്‍ ഉദ്ദേശമില്ല  –വിദേശകാര്യ മന്ത്രി

മനാമ: ഖത്തറിനെ സൈനികമായി ഭീഷണിപ്പെടുത്താന്‍ ചതുർ രാഷ്​ട്രങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. എന്നാല്‍ സഖ്യരാജ്യങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുയര്‍ത്താന്‍ ഖത്തറിനെ അനുവദിക്കില്ലെന്ന്​ അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ഖത്തറി​​​​െൻറ പ്രതികൂല നിലപാട് സുവ്യക്തമാണ്​. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കും ആയുധങ്ങള്‍ക്കും മുന്നില്‍ ഖത്തര്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ ഖത്തർ നിലപാട് മയപ്പെടുത്താത്തതിനാലാണ് സൗദിയുടെ നേതൃത്വത്തില്‍ നാല് രാഷ്​ട്രങ്ങള്‍ ആ രാജ്യവുമായി ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - shaik khalid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.