നാട്ടിലേക്ക് തിരിക്കുന്ന കെ. അബ്ദുല്‍ നാസറിന് സി.ഐ.സി ഉപഹാരം പ്രസിഡന്റ് ഹബീബുറഹ്മാന് കിഴിശ്ശേരി സമ്മാനിക്കുന്നു
ദോഹ: മൂന്ന് പതിറ്റാണ്ടുനീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന തിരൂര്‍ കൊല്ലടത്തില്‍ നാസറിന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) തുമാമ സോണല്‍ സമിതി യാത്രയയപ്പ് നല്കി. സി.ഐ.സി അസീരി യൂനിറ്റ് മുന്‍ പ്രസിഡന്റായ ഇദ്ദേഹം ദോഹയിലെ സാമൂഹികസേവന രംഗങ്ങളില്‍ നിറസാന്നിധ്യമാണ്.
1992ല്‍ ദോഹയിലെത്തിയശേഷം ഒരേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്തുവരുകയായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് ഹബീബുറഹ്മാന് കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. സിദ്ദീഖ്, എന്‍.പി. അശ്റഫ്, എ.എം. ശുക്കൂര്‍, ബിലാല്‍ ഹരിപ്പാട്, വി.കെ. നൗഫല്‍, നബീല്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.