കോവിഡ്: ഖത്തറിൽ കടൽ കായിക പരിപാടികൾ നിരോധിച്ചു

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ കടൽ കായിക വിനോദ പരിപാടികൾ ഇനിയൊരു അറിയിപ്പുണ ്ടാകുന്നത് വരെ ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. കടലിലൂടെയുള്ള വാട്ടർ സ്​കൂട്ടർ, ജെറ്റ് ബോട്ടുകൾ തുടങ്ങിയവയുടെ പ്രവർത്തനം നിരോധിച്ചു. കടൽ കായികമേഖലയിലെ തൽപരരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

കോവിഡ്–19 വ്യാപനം തടയാനും പ്രതിരോധിക്കാനുമായി നേരത്തെ പൊതുസ്​ഥലങ്ങളിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്നതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും സർക്കാർ നിയമം മൂലം നിരോധിച്ചിരുന്നു. നിയമലംഘകർക്ക് കനത്ത പിഴയടക്കം വലിയ ശിക്ഷകളാണ് നിയമം അനുശാസിക്കുന്നത്.

Tags:    
News Summary - sea activities banned in qatar due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.