ദോഹ: ഖത്തറിലെ സ്കൂളുകൾ രണ്ടാം അക്കാദമിക് സെമസ്റ്ററിനായി ഇന്ന് തുറക്കും. വിദ്യാർത്ഥികളുടെ മടങ്ങിവരവ് സുഗമമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കി. ശൈത്യകാല അവധി കഴിഞ്ഞ് ഇന്ത്യൻ സ്കൂളുകളും ഇന്ന് തുറക്കും. ഡിസംബർ 21ന് ആയിരുന്നു വിന്റർ അവധിക്കായി സ്കൂളുകൾ അടച്ചിരുന്നത്.
സ്കൂളുകൾ തുറക്കുന്നതോടനുബന്ധിച്ച് പാഠപുസ്തകങ്ങളുടെ വിതരണം, അക്കാദമിക് ഷെഡ്യൂളുകൾ എന്നിവയെല്ലാം പൂർത്തിയാക്കി വിദ്യാർഥികളെ വരവേൽക്കാൻ സജ്ജമായെന്ന് നാസർ ബിൻ അബ്ദുല്ല അൽ അതിയ്യ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഖാലിദ് ഇസ്സ അൽ മുഹൈസ വിശദീകരിച്ചു. വിദ്യാർഥികളെ പോസിറ്റീവായി സ്വീകരിക്കുന്നതിനായി അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.