ദോഹ: സ്കൂൾ സമയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള തീരുമാനം ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ഏറെ സഹായകമായെന്ന് ഗതാഗത വകുപ്പ്. പബ്ലിക് സ്കൂളുകളിൽ മുഴുവൻ േഗ്രഡുകൾക്കും പ്രവൃത്തി സമയം കുറച്ചു കൊണ്ടുള്ള വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ തീരുമാനമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സഹായകമായിരിക്കുന്നത്. സ്കൂൾ തുറന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കനത്ത ഗതാഗത പരിശോധനയാണ് ഏർപ്പെടുത്തിയിരുന്നതെന്ന് ഗതാഗത ഡയറക്ടറേറ്റിലെ മീഡിയ^ട്രാഫിക് അവയർനസ് ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.
ജവാൻ ബിൻ ജാസിം മോഡൽ സ്കൂളിൽ വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം നിരവധി റോഡുകൾ ഗതാഗത യോഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഗതാഗതം കൂടുതൽ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ സമയങ്ങളിൽ മുൻവർഷങ്ങളിൽ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന അൽ മർഖിയ ഇൻറർചെയ്ഞ്ച്, ഹമദ് ബിൻ ജാസിം സിഗ്നൽ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതക്കുരുക്ക് ഏറെ കുറഞ്ഞിട്ടുണ്ടെന്നും പുതിയ സ്കൂൾ സമയക്രമത്തിെൻറ ഫലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.