സൗദിയയുടെ ദോഹ സർവീസുകൾ 11 മുതൽ

ദോഹ: സൗദിയുടെ വിമാനകമ്പനിയായ സൗദിയ ദോഹയിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11 മുതൽ പുനരാരംഭിക്കും. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ്​ സൗദിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്​. റിയാദിൽ നിന്ന്​ നാല്​ പ്രതിവാര സർവീസുകളും ജിദ്ദയിൽ നിന്ന്​ മൂന്നുപ്രതിവാര സർവീസുകളുമാണ്​ തുടങ്ങുക. റിയാദിൽ നിന്ന്​ 11ന്​ വൈകുന്നേരം 4.40ന്​ പുറ​െപ്പടുന്ന വിമാനം വൈകുന്നേരം 6.05ന്​ ദോഹയിൽ എത്തും. കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്​സ്​ ജനുവരി 11 മുതൽ ദോഹയിലേക്ക്​ ​സർവീസ്​ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Saudi Arabia to resume flights to Qatar on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.