സംസ്കൃതി ഖത്തർ ഫിലിം ക്ലബ് ഷാജി എൻ. കരുൺ അനുസ്മരണ പരിപാടിയിൽനിന്ന്
ദോഹ: സംസ്കൃതി ഖത്തർ ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ ഷാജി എൻ. കരുൺ അനുസ്മരണം സംഘടിപ്പിച്ചു. ന്യൂ സലാത്ത സ്കിൽസ് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷതവഹിച്ചു.
പ്രശസ്ത സിനിമാനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാർ പരിപാടി ഓൺലൈൻ ആയി ഉദ്ഘാടനംചെയ്തു. ഷാജി എൻ. കരുണിന്റ ഓർമകൾ പങ്കുവെച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന് സംസ്കൃതി ഗറാഫ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം റിബിൻ കരിം അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്കൃതി ഈസ്റ്റ് സോൺ ജോയന്റ് സെക്രട്ടറി അഡ്വ. നാസിന നസീർ, സംസ്കൃതി വക്റ യൂനിറ്റ് പ്രസിഡന്റ് മെഹ്റൂഫ് എന്നിവരും സംസാരിച്ചു. ഷാജി എൻ. കരുണിന്റെ പ്രിയ ഛായാഗ്രാഹകൻ സണ്ണി ജോസഫ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ചു.
സംസ്കൃതി ഫിലിം ക്ലബ് കൺവീനർ ശ്രീജിത്ത് തള്ളശേരി സ്വാഗതം പറഞ്ഞു. സംസ്കൃതി വെസ്റ്റ് സോൺ വൈസ് പ്രസിഡന്റ് ജോജി വാസു നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.