സംസ്‌കൃതി മെഡിക്കൽ ക്യാമ്പിൽ ഇന്റർനാഷനൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഡോക്ടർമാർക്ക് സംസ്‌കൃതിയുടെ മെമെന്‍റോ കൈമാറുന്നു
ദോഹ: ഖത്തർ സംസ്‌കൃതി ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് സംസ്‌കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് അഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. ആസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഫവാദ് ഉസ്മാൻ, സംസ്‌കൃതി സോഷ്യൽ വെൽഫെയർ വിഭാഗം കൺവീനർ ഒ.കെ. സന്തോഷ്, ഇ.എം. സുധീർ, പ്രമോദ് ചന്ദ്രൻ, സുനിൽകുമാർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡൻറ് ഷെജി വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനയും മരുന്നുകളും ബി.പി മോണിറ്റർ, ഗ്ലൂക്കോ മീറ്റർ എന്നിവയും വിതരണംചെയ്തു. ഇന്റർനാഷനൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഡോക്ടർമാർക്ക് സംസ്‌കൃതിയുടെ മെമെന്‍റോ കൈമാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 400ഓളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ഇൻഡസ്ട്രിയൽ ഏരിയ കേന്ദ്രീകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് വാഹന സൗകര്യവും സംസ്‌കൃതി ഏർപ്പെടുത്തിയിരുന്നു. സംസ്‌കൃതി ട്രഷറർ ശിവാനന്ദൻ, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ അസീസ് സ്വാഗതവും റയീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.