ഉച്ചവിശ്രമനിയമം അവസാനിച്ചു സുരക്ഷാ മുൻകരുതലുകൾ തുടരണം -തൊഴിൽ മന്ത്രാലയം
ദോഹ: വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിവാളികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ നടപടികൾ തുടരണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. വേനൽക്കാല നിയന്ത്രണങ്ങൾ അവസാനിച്ചത് തൊഴിൽ സുരക്ഷാ -ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഒഴിവാകാനുള്ള കാരണമാകരുത്. ഔദ്യോഗിക വിലക്ക് അവസാനിച്ചെങ്കിലും കടുത്ത ചൂട് മൂലമുള്ള തൊഴിൽപരമായ അപകടസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും തൊഴിൽ അന്തരീക്ഷം സുരക്ഷിതമായി നിലനിർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
വേനൽക്കാലത്ത് കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. ഇക്കാലയളവിൽ മന്ത്രാലയം വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ ജൂലൈ മാസത്തിൽ പ്രത്യേക സെമിനാറുകൾ, ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.