ഫോ​ബ്‌​സ് മാ​ഗ​സി​ൻ ‘ടോ​പ്പ് ഹെ​ൽ​ത്ത്‌ കെ​യ​ർ ലീ​ഡേ​ഴ്‌​സ്’ പ​ട്ടി​ക​യി​ൽ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ്​

ദോ​ഹ​: ഫോ​ബ്‌​സ് മാ​ഗ​സി​ന്റെ 2026-ലെ ‘​ടോ​പ്പ് ഹെ​ൽ​ത്ത്‌ കെ​യ​ർ ലീ​ഡേ​ഴ്‌​സ്’ പ​ട്ടി​ക​യി​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്റു​മാ​യ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ഇ​ടം​നേ​ടി. പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച മി​ക​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും സ്ഥാ​പ​ക​രെ​യും ആ​ദ​രി​ക്കു​ന്ന ഫോ​ബ്‌​സി​​ന്റെ പ​ട്ടി​ക​യി​ലാ​ണ് ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് ഇ​ടം​പി​ടി​ച്ച​ത്. ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം.

അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​നെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലു​മാ​യി പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച പ്ര​മു​ഖ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ശൃം​ഖ​ല​യാ​ക്കി മാ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. 1999-ൽ ​ജി​ദ്ദ​യി​ൽ ഏ​ക പോ​ളി​ക്ലി​നി​ക്കാ​യി തു​ട​ക്ക​മി​ട്ട അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, ഇ​ന്ന് സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ, ഒ​മാ​ൻ, കു​വൈ​ത്ത്​ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​മ്പ​ൻ ആ​രോ​ഗ്യ ശൃം​ഖ​ല​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു.

മ​ൾ​ട്ടി -സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ഒ​പ്റ്റി​ക്ക​ൽ സെ​ന്റ​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന 50-ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ്ര​തി​വ​ർ​ഷം ല​ക്ഷകണക്കിന് രോ​ഗി​ക​ൾ​ക്കാ​ണ് അ​ബീ​ർ ഗ്രൂ​പ്പ് സേ​വ​നം എ​ത്തി​ക്കു​ന്ന​ത്. ഫോ​ർ​ബ്‌​സി​ന്റെ അം​ഗീ​കാ​രം ഞ​ങ്ങ​ളു​ടെ മു​ഴു​വ​ൻ ടീ​മി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് പ്ര​തി​ക​രി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ എ​ല്ലാ​വ​രി​ലേ​ക്കും എ​ളു​പ്പ​ത്തി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പ്രാ​ദേ​ശി​ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മേ​കു​ന്ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഈ അംഗീകാരം മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ മേ​ൽ​വി​ലാ​സ​ത്തെ വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് പു​റ​മെ മാ​ധ്യ​മ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദി​ന് ല​ഭി​ച്ച ഈ ​ഫോ​ബ്‌​സ് അം​ഗീ​കാ​രം ആ​ഗോ​ള പ്ര​വാ​സി സ​മൂ​ഹ​ത്തി​നും വ​ലി​യ അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.

Tags:    
News Summary - Aalungal Muhammad on Forbes Magazine Top Healthcare Leaders list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.